Friday, July 4, 2025 9:15 pm

ഭാര്യാപിതാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാര്യാപിതാവിനെ കത്രികയ്ക്ക് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. തൊളിക്കോട് വില്ലേജില്‍ വിതുര ചേന്നന്‍പാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടില്‍ സുന്ദരനെ(60) കത്രിക ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട സുന്ദരന്റെ മകളുടെ ഭര്‍ത്താവും പനവൂര്‍ വില്ലേജില്‍ ചുള്ളിമാനൂര്‍ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വീട്ടില്‍ സുന്ദരേശന്റെ മകനുമായ  രാകേഷ്(35) എന്നു വിളിക്കുന്ന വിനോദിനെയാണ് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത്കുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം.

ജീവപര്യന്തം തടവിന് പുറമേ അപകടകരമായി ആയുധം ഉപയോഗിച്ച്‌ മുറിവേല്‍പ്പിച്ചതിന് ഒരു വര്‍ഷം കഠിനതടവും അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതിന് ഒരു മാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം. കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട സുന്ദരത്തിന്റെ ഭാര്യ വസന്ത, മകള്‍ പ്രിയ എന്നിവര്‍ക്ക് ലീഗല്‍ സര്‍വ്വീസ് അതോരിറ്റി മുഖേന നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 2017 നവംബര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി രാകേഷ് കൊല്ലപ്പെട്ട സുന്ദരന്റെ മകള്‍ പ്രിയയുടെ ഭര്‍ത്താവായിരുന്നു. പ്രിയയുടെ വിവാഹശേഷം സുന്ദരന്റെ വിതുരയിലെ വീട്ടിലായിരുന്നു പ്രതിയും മകളുമായി താമസിച്ചിരുന്നത്.

സംഭവ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ പ്രതി ആഹാരം വിളമ്പാന്‍ ആവശ്യപ്പെട്ട സമയം ആഹാരം കൊടുക്കുന്നതിന് ഉണ്ടായ കാലതാമസത്തിന് മകള്‍ പ്രിയയെ പ്രതി ചീത്ത വിളിച്ച്‌ ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. ഇത്  തടയാന്‍ ശ്രമിച്ച പിതാവ് സുന്ദരനെ വീടിനകത്തുണ്ടായിരുന്ന ‘ഇരിക്കപ്പലക’ എടുത്ത്  തലയിലേക്ക് എറിഞ്ഞു മുറിവേല്‍പ്പിച്ച ശേഷം വീട്ടിലുണ്ടായിരുന്ന ഇരുമ്പ്  കത്രികകൊണ്ട് സുന്ദരന്റെ നെഞ്ചില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു.

സുന്ദരന്റെ മകള്‍ പ്രിയയും ഭാര്യ വസന്തയും  അയല്‍വാസികളും ചേര്‍ന്ന് സുന്ദരനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടി സുന്ദരന്‍ മരണപ്പെടുകയായിരുന്നു. സംഭവത്തിന് മൂന്നാംനാള്‍ പ്രതിയെ ചുള്ളിമാനൂരില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് 2017 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡില്‍ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. കൃത്യം കണ്ട ദൃക്‌സാക്ഷികളായ പ്രതിയുടെ ഭാര്യ പ്രിയയും മരണപ്പെട്ട സുന്ദരന്റെ ഭാര്യ വസന്തയും കൃത്യത്തെക്കുറിച്ച്‌ കോടതി മുമ്പാകെ മൊഴിനല്‍കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി...

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...