റാന്നിയിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിക്കുള്ളില്‍ ചത്തപല്ലിയെ കണ്ടതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിക്കുള്ളില്‍ നിന്നും ചത്ത പല്ലിയെ കണ്ടതായി ആരോപണം. റാന്നി സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ ഇന്ന് ഉച്ചയ്ക്കു വാങ്ങിയ ബിരിയാണിക്കുള്ളിലാണ് പല്ലിയെ ചത്തു വെന്ത നിലയില്‍ കണ്ടത്. എട്ടു ബിരിയാണിയാണ് ഓഫീസിലേക്ക് വാങ്ങിയത്. അതിലൊരെണ്ണത്തിലാണ് പല്ലിയെ കണ്ടത്. പല്ലിയെ കണ്ടതോടെ ജീവനക്കാര്‍ ആഹാരം മാറ്റി വെച്ചു. തുടർന്ന് ആരോഗ്യ വകുപ്പിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും തണുത്ത പ്രതികരണമാണ് ഉണ്ടായതെന്ന് ആക്ഷേപം ഉണ്ട്.

ഹോട്ടലുടമകളുടെ ഇടനിലക്കാര്‍ വഴി രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരെ സ്വാധീനിച്ചു പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഷവര്‍മ്മ കഴിച്ചു ഒരു മരണം ഉണ്ടാവുകയും ഭക്ഷണ പൊതിയില്‍ നിന്നും പാമ്പിന്‍റെ തോല്‍ ലഭിക്കുകയും ചെയ്തതിനു പിന്നാലെ ബിരിയാണിയില്‍ നിന്നും പല്ലിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ പാഴ്സല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ ആശങ്കാകുലരാവുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...