കൊല്ലം: ഭാര്യയെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം വെട്ടിക്കാവ് അഞ്ജനാഭവനില്‍ കുട്ടപ്പനെയാണ് (51) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിവായി മദ്യപിക്കുന്നയാളാണ് കുട്ടപ്പന്‍. വീട്ടില്‍ മദ്യലഹരിയിലെത്തി ഭാര്യ അംബികയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് അടുക്കളയില്‍ കടന്ന് കൊടുവാളുമായെത്തി വീട്ടുമുറ്റത്തുവച്ച് അംബികയുടെ തലയ്ക്കും കൈയ്ക്കും വെട്ടി. സാരമായി പരിക്കേറ്റ അംബികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചടയമംഗലം എസ്.ഐ. ശരലാല്‍, എ.എസ്.ഐമായ. സുധാകരന്‍, അനില്‍, സലീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ കൊടുവാളിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
RECENT NEWS
Advertisment