കോട്ടയം : പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. റോസന്ന എന്ന യുവതിയാണ് ഭര്‍ത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ വെട്ടി കൊന്നത്. റോസന്നക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊലപാതകത്തിന് ശേഷം റോസന്നയെയും മകളെയും കാണാതായിട്ടുണ്ട്. മുന്‍പ് മാനസിക പ്രശ്നം കാരണം റോസന്ന വീടുവിട്ടിറങ്ങിയിരുന്നു. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോലീസെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു
RECENT NEWS
Advertisment