ദില്ലിയിലെ അക്ബർ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണം : ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദില്ലിയിലെ അക്ബർ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. പകരം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നാണ് ആവശ്യം. റാവത്തിന് നൽകാവുന്ന ആദരവായിരിക്കും ഇതെന്ന് ബിജെപി മീഡിയാ വിഭാഗത്തിന്റെ നിവീൻ കുമാർ ജിന്റാൽ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിന് അയച്ച കത്തിൽ പറയുന്നു. അക്ബർ റോഡ് ജനറൽ ബിപിൻ റാവത്തിന്റെ പേരിലേക്ക് മാറ്റി രാജ്യത്തെ ആദ്യത്തെ സിഡിഎസിന്റെ ഓർമ്മകൾ ഡൽഹിയിൽ സ്ഥിരമായി നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ജനറൽ റാവത്തിന് കൗൺസിൽ നൽകുന്ന യഥാർത്ഥ ആദരവായിരിക്കുമെന്ന് വിശ്വസിക്കുന്നു – മീഡിയ വിഭാഗം അയച്ച കത്തിൽ കുറിച്ചിരിക്കുന്നു.

അക്ബർ ഒരു അതിക്രമിയാണ്. ഇതൊരു പ്രധാന റോഡാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡ് റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്നും കത്തിൽ പറയുന്നു. അതേസമയം നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചർച്ച ചെയ്യുമെന്നും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ പറഞ്ഞു. അക്ബർ റോഡിന്റെ പേര് മാറ്റാൻ ഉള്ള ആവശ്യം ഉയരുന്നത് ഇത് ആദ്യമായല്ല നേരത്തെ മന്ത്രി വി കെ സിംഗ് ഈ ആവശ്യം ഉന്നയിച്ചിരുന്നു. മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ ഒക്ടോബറിൽ അക്ബർ റോഡിലെ സൈൻ ബോർഡുകൾ നശിപ്പിച്ചിരുന്നു. സാമ്രാട്ട് ഹെമു വിക്രമാദിത്യ മാർഗ് എന്ന് എഴുതിയ പോസ്റ്ററുകളും പതിച്ചിരുന്നു. ഹിന്ദു സേനയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. ദില്ലിയിലെ വിവിഐപി മേഖലയാണ് അക്ബർ റോഡ്. കോൺഗ്രസ് ഓഫീസും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയും അക്ബർ റോഡിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...