Wednesday, July 2, 2025 8:58 am

യുവതിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ കോടതി വെറുതേവിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊല്ലങ്കോട് മുതലമടയില്‍ യുവതിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ കോടതി വെറുതേവിട്ടു. മുതലമട വലിയചള്ള അച്യുതന്‍ ആചാരിയുടെ മകള്‍ ജ്യോതി (25) കൊല്ലപ്പെട്ട കേസിലാണ് കുറ്റാരോപിതനായ മുതലമട പറയമ്പള്ളം ലക്ഷംവീട് കോളനിയിലെ കെ.ദേവദാസിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കാലാംപാഷയാണ് കേസില്‍ വിധി പറഞ്ഞത്.

2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. മുതലമട പറയമ്പള്ളത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മൂന്നുഭാഗത്തായിരുന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ദേവദാസും ജ്യോതിയും അടുപ്പത്തിലായിരുന്നതായും ദേവദാസിന്റെ വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യത്തിന് കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ചെന്നാണ് കേസില്‍ പറയുന്നത്. അന്നത്തെ സിഐ എസ്.പി സുധീരന്‍, എസ്ഐ കെ.സി വിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ ആനുകൂല്യവും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് കേസില്‍ ദേവദാസിനെ കോടതി വെറുതെ വിട്ടത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ.എന്‍.രാജേഷ് ഹാജരായി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി ജി ആർ അനിൽകുമാർ

0
തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി...

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...