പെരിന്തൽമണ്ണ : മലപ്പുറം പെരിന്തല്‍മണ്ണയിലെ ദൃശ്യയുടേത് ആസൂത്രിത കൊലപാതകമെന്ന് അച്ഛന്‍ ബാലചന്ദ്രന്‍ പറഞ്ഞു. കൃത്യമായ ആസൂത്രണം പിന്നിലുണ്ട്. പ്രതി ദിവസങ്ങളോളം പ്രദേശത്ത് തമ്പടിച്ചിരുന്നുവെന്നും ബാലചന്ദ്രന്‍. തന്റെ ശ്രദ്ധ തിരിക്കാന്‍ ആണ് കടയ്ക്ക് തീയിട്ടത്.
രണ്ട്, മൂന്ന് ദിവസമായി ഇങ്ങനെ നടക്കുന്നുണ്ടെന്ന് അവളുടെ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. അവന് എങ്ങനെയെങ്കിലും അവളെ കൊലപ്പെടുത്തണമായിരുന്നു. അവനുമായുള്ള കല്യാണത്തിന് തങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. കല്യാണം തീരുമാനിച്ചുവെന്ന് കൂട്ടുകാര്‍ ആരോ പറഞ്ഞു. അതാണ് കൊലപ്പെടുത്താന്‍ കാരണം. നേരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ ഇനി ഉപദ്രവം ഉണ്ടാവില്ലെന്ന് പറഞ്ഞതാണ്. താന്‍ ഏഴരക്ക് കടയില്‍ പോയതാണ്. ശേഷമാണ് സംഭവം നടന്നത്. കുത്തേറ്റ ദൃശ്യയുടെ അനിയത്തിക്ക് ഭേദമായി വരുന്നുണ്ടെന്നും അച്ഛന്‍ പറഞ്ഞു. പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും മോശം കുടുംബത്തില്‍പ്പെട്ട ആളാണ് വിനീഷെന്നും ദൃശ്യയുടെ അച്ഛന്‍ ആരോപിച്ചു.