പാട്ന: പോസ്റ്ററില്‍ പേരു വെച്ചില്ലെന്ന കാരണത്താല്‍ ജെഡിയു വിദ്യാത്ഥി യൂണിയന് വൈസ് പ്രസിഡന്റിനെ വെടിവെച്ചു കൊന്നു . ബിഹാറില്‍ ഛാത്ര ജെഡി-യു വക്താവും എഎന്‍ കോളജ് സ്റ്റുഡന്റ്സ് യൂണിയന് വൈസ് പ്രസിഡന്റുമായ കനയ്യ കൗശിക്കാണ് മരിച്ചത്. സംഭവത്തില്‍ അമര്‍ കാന്ത് ഝാ, ധര്‍മേന്ദ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോളി ആഘോഷങ്ങളില്‍ പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററില്‍ തന്റെ പേരുവെച്ചില്ലെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പോസ്റ്ററില്‍ പേരു വെച്ചില്ല ; ജെഡിയു വിദ്യാത്ഥി യൂണിയന് വൈസ് പ്രസിഡന്റിനെ വെടിവെച്ചു കൊന്നു
RECENT NEWS
Advertisment