മൈസൂരു: അമ്മയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്ന അച്ഛനെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി.മൈസൂരുവിലെ ബൃന്ദാവന്‍ ലേഔട്ട് ഒന്നാംസ്റ്റേജില്‍ തിങ്കളാഴ്ചയാണ് സംഭവം.റിയല്‍എസ്റ്റേറ്റ് ഏജന്റായ ബൃന്ദാവന്‍ ലേഔട്ട് ഏഴാം ക്രോസ്നിവാസി സമ്പത്ത് കുമാര്‍ (60) ആണ് കൊല്ലപ്പെട്ടത്. ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന 16 വയസ്സുകാരനായ മകനാണ് കൃത്യം നടത്തിയത്.
കൃത്യമായ ആസൂത്രണതത്തോടെയാണ് മകന്‍ കൊല നടത്തിയത്. റിയല്‍എസ്റ്റേറ്റിനു പുറമേ ചന്ദനത്തിരിയുടെ വ്യാപാരവും നടത്തിയിരുന്ന സമ്പത്ത് കുമാര്‍ സ്വകാര്യസ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു താമസം.തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ വീട്ടിലെത്തിയ അക്രമി ഇരുമ്പുവടി ഉപയോഗിച്ച് സമ്പത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. തലയ്ക്കടിയേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകനാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.15 ദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം കോളേജില്‍നിന്ന് തിരിച്ചെത്തിയശേഷം ഇരുമ്പുവടി ഉപയോഗിച്ച് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അജ്ഞാതനായ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയെന്ന് അയല്‍ക്കാരെ അറിയിച്ചു.ഇക്കാര്യം വിശ്വസിച്ച അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചെറുകിട റിയല്‍എസ്റ്റേറ്റ് ഏജന്റായിരുന്ന സമ്പത്തിന് ശത്രുക്കളില്ലെന്നും ആരുമായും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ബോധ്യപ്പെട്ട പോലീസ് മകനെ ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്നും കമ്മീഷണര്‍ വ്യക്തമാക്കി.സിറ്റി പോലീസ് കമ്മീഷണര്‍, ഡി.സി.പി.മാര്‍, എ.സി.പി.മാര്‍ എന്നിവരുള്‍പ്പെട്ട വന്‍പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. വി.വി. പുരം പോലീസ് കേസെടുത്തു.