പുനലൂരിലെ വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ ; തമിഴ്നാട് സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പുനലൂരിലെ വീട്ടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് തെങ്കാശി ഒട്ടുപാലം സ്വദേശി ശങ്കര്‍ ആണ് പിടിയിലായത്. പുനലൂര്‍ വെട്ടിപ്പുഴ പാലത്തിന് സമീപത്തുള്ള വീട്ടിനുള്ളില്‍ മൂന്ന് ദിവസം മുന്‍പാണ് മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.് വെട്ടിപ്പുഴ പാലത്തിന് സമീപം കുടില്‍കെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

പുരുഷന്റെയും സ്ത്രീയുടേയുമായിരുന്നു മൃതദേഹങ്ങള്‍. കുടിലിലെ താമസക്കാരിയായിരുന്ന ഇന്ദിരയുടെതും പുരുഷന്റെ മൃതദേഹം കടയ്ക്കമണ്‍ സ്വദേശി ബാബുവിന്റേതും ആണെന്നും പരിശോധനയില്‍ തിരിച്ചറിഞ്ഞു. പുനലൂരില്‍ എത്തി ബാറുകളില്‍ മദ്യപിച്ച് കറങ്ങി നടന്ന ശങ്കര്‍ വൈകിട്ടോടെ ഇന്ദിര താമസിച്ചിരുന്ന വീട്ടില്‍ എത്തുകയായിരുന്നു. ഈ സമയം ഇന്ദിരയും രണ്ട് സഹായികളും വീട്ടിലുണ്ടായിരുന്നു. അവിടെ എത്തിയ ശങ്കര്‍ ഇന്ദിരയെ ശാരീരികമായി ഉപദ്രവിക്കുന്നത് മറ്റുള്ളവര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ശങ്കര്‍ ഇന്ദിരയെയും കൂടെ ഉണ്ടായിരുന്ന ആളെയും തലക്കടിച്ചു കൊലപ്പെടുത്തി. ഇതുകണ്ട് അവിടെ ഉണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പറ്റി പോലീസ് അന്വേഷിച്ചു വരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...