തിരുവനന്തപുരം: കവിയും ഗാനരചയിതവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി ഗാനങ്ങളെഴുതിയതിനാണ്. വീട്ടില്‍ വന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നുളള ഭീഷണിയെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരം റൂറല്‍ എസ്.പിയ്‌ക്കും സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.
ഫോണിലൂടെ വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. ‘മനുഷ്യനാകണം’ എന്ന ഗാനത്തില്‍ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം എന്ന് കുറിച്ചിരുന്നു. മാര്‍ക്‌സിസം എന്ന് എന്തിനെഴുതി എന്നുചോദിച്ചായിരുന്നു വധഭീഷണി. രാത്രിമുതല്‍ പുലരുവോളം ഫോണ്‍ ചെയ്‌ത് ഭീഷണി തുടര്‍ന്നു.