പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് ; മസ്ക്കറ്റ് മുൻസിപ്പാലിറ്റി

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ് : പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി. മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ആരോഗ്യ സംരക്ഷണത്തെയും നഗര സൗന്ദര്യത്തെയും ബാധിക്കുന്നതായി മുന്‍സിപ്പാലിറ്റിയുടെ ഉത്തരവില്‍ പറയുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി നിശ്ചയിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം അവ നിക്ഷേപിക്കണമെന്നും അധിതര്‍ ഓര്‍മിപ്പിച്ചു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ നഗരസൗന്ദര്യം നിലനിര്‍ത്തുന്നതിനായി ‘സിറ്റി ഈസ് ബ്യൂട്ടിഫുള്‍’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടിയും മുന്‍സിപ്പാലിറ്റി ആരംഭിച്ചിരുന്നു. പോലീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചേര്‍ന്നായിരുന്നു പരിപാടി.

നഗര ഭംഗിക്കും പൊതുജനാരോഗ്യത്തിനും പ്രാധാന്യം നല്‍കികൊണ്ട് നിയുക്ത പ്രദേശങ്ങളില്‍ മാത്രം മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മസ്‌ക്കറ്റ് മുൻസിപ്പാലിറ്റി അറിയിക്കുകയും ചെയ്തു. വാഹനത്തില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകര്‍ക്കെതിരെ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 പ്രകാരമാണ് നടപടികള്‍ സ്വീകരിക്കുക. ചായ കപ്പ്, ഒഴിഞ്ഞ വെള്ളക്കുപ്പി, പ്ലാസ്റ്റിക് സഞ്ചികള്‍, ടിഷ്യൂ പേപ്പറുകള്‍, സിഗരറ്റ് കുറ്റി തുടങ്ങിയവ വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരം പ്രവൃത്തികള്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് പുറമേ വാഹനാപകടങ്ങള്‍ക്കും കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...