അയ്യപ്പന് കാണിക്കയായി സംഗീതാര്‍ച്ചന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്തവത്സലനായ ശബരീനാഥന് സ്വരഗീതകം കൊണ്ട് അര്‍ച്ചനയേകി സംഗീതാധ്യാപകനായ ബേബി പ്രകാശ്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളേജ് അധ്യാപകനായ ബേബി പ്രകാശ് ശിഷ്യരോടൊത്താണ് സന്നിധാനം നടപ്പന്തലിലെ മുഖമണ്ഡപത്തില്‍ സംഗീതക്കച്ചേരി നടത്തിയത്. നിനു കോരി വസന്ത വര്‍ണ്ണത്തില്‍ ആരംഭിച്ച കച്ചേരി ഹംസധ്വനി രാഗത്തിലെ വരവല്ലഭയെന്ന ഗണപതി സ്തുതിയോടെ മുറുകി.

കീരവാണി രാഗത്തില്‍ രാമനാട് ശ്രീനിവാസ അയ്യങ്കാര്‍ ചിട്ടപ്പെടുത്തിയ നിജമുഖ രാമാ എന്ന കീര്‍ത്തനമായിരുന്നു മുഖ്യാലാപാനം. കീരവാണി രാഗത്തിന്റെ സൂക്ഷമഭാവങ്ങളെ ബേബി പ്രകാശ് ഉള്ളറിഞ്ഞാലപിച്ചപ്പോള്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് വിരുന്നായി. മായാമാളവ ഗൗളയിലെ ദേവദേവ കലയാമിതേ എന്ന കൃതിക്ക് ശേഷം ജോന്‍പുരിയിലെ തില്ലാനയോടെ മംഗളം പാടി ബേബി കച്ചേരിക്ക് വിരാമമിട്ടു. ആര്‍ എല്‍ വി യില്‍ ബേബി പ്രകാശിന്റെ ശിഷ്യരായ എം എസ് സതീഷ് മൃദംഗത്തിലും മാനവ് രാജ് വയലനിലും പക്കം ഒരുക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; ആശങ്കയറിയിച്ച് സാദിഖലി തങ്ങൾ

0
മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ...

സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മാത്രം ഷിഗെല്ല സ്ഥിരീകരിച്ചത് 150 പേർക്ക്....