തിരുവനന്തപുരം : ചലച്ചിത്ര സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു. 77 വയസായിരുന്നു. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന്‍ ഉണ്ണിത്താന്റേയും മകനാണ്. ജാതകം, ആര്‍ദ്രം, അയാള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനായിരുന്നു. ഭാര്യ – ജയമണി. മക്കള്‍ – ജയശേഖര്‍, ജയശ്രീ, ജയദേവ്. മരുമക്കള്‍ – അഡ്വ.സുധീന്ദ്രന്‍ , മീര. ഇളയ സഹോദരനാണ് സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ . സംസ്‍കാരം ഇന്ന് വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ചലച്ചിത്ര സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍ അന്തരിച്ചു
RECENT NEWS
Advertisment