അടൂരിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി അമ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി അമ്മ. ആത്മഹത്യക്ക് കാരണം സ്ഥാപനത്തിലെ അധ്യാപകന്‍റെ മാനസിക പീഡനമാണെന്ന് അമ്മ ആരോപിച്ചു. ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം മോശം പെരുമാറ്റം അധ്യാപകനിൽ നിന്ന് ഉണ്ടായെന്നും പരാതിയിൽ പറയുന്നു. ‘കൊച്ചുങ്ങളെയെല്ലാം ഡേറ്റിന് വിളിക്കുക എന്നതാണ് അയാളുടെ രീതി’ എന്ന് ഗായത്രിയുടെ അമ്മ പറഞ്ഞു. ഒന്നര വർഷമായി അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു ഗായത്രി. ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഫോൺ അടക്കം വിശദമായി പരിശോധിച്ചെങ്കിലെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാകൂ എന്ന് കൂടൽ പോലീസ് പറഞ്ഞു. അടൂരിലെ ദ്രോണ ഡിഫൻസ് അക്കാദമി ഉടമ ഫോൺ ഓഫ് ചെയ്ത് മാറി നിൽക്കുകയാണ്. സ്ഥാപനത്തിലേക്ക് യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. സ്ഥാപനത്തിന് മുന്നിലെ ബോർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ആരോപണ വിധേയരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല ; കണ്ണൂരില്‍ അമ്മയെ ആക്രമിച്ച് മകന്‍

0
കണ്ണൂർ : ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിന് മാതാവിന് ക്രൂരമര്‍ദനം. പരാതിയില്‍...

പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർഗിൽ യുദ്ധവിജയത്തിന്‌ ഇന്ന്‌ 27 വർഷം ; സൈനികരുടെ ധീരോജ്ജ്വല ഓർമ്മയിൽ...

0
ഡൽഹി : കാർഗിൽ യുദ്ധവിജയ സ്മരണയിൽ രാജ്യം. ഉയരമേറിയ, ദുർഘട ഭൂപ്രദേശങ്ങളിൽനടന്ന...

ലക്ഷങ്ങളുടെ തട്ടിപ്പ് : കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

0
എറണാകുളം : മൂവാറ്റുപുഴ പോത്താനിക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക...

പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് നൽകി കെഎസ്ആർടിസി

0
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിൽ തട്ടിപ്പ് നടത്തിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ് നൽകി കെഎസ്ആർടിസി....