ന്യൂഡല്‍ഹി : കഴിഞ്ഞ വർഷം കൂട്ട പിരിച്ചുവിടലുകൾ നടത്തിയ ശേഷം ഇലോൺ മസ്‌ക് ഇപ്പോൾ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ കമ്പനി ഇന്ത്യയിൽ ആകെയുള്ള മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടുകയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ.
ഇന്ത്യയിലെ ഏകദേശം 200ലധികം ജീവനക്കാരിൽ 90 ശതമാനം ജീവനക്കാരെയും മസ്‌ക് നേരത്തെ പുറത്താക്കിയിരുന്നു. ഡൽഹിക്ക് പുറമെ മുംബൈയിലെ ട്വിറ്റർ ഓഫീസും മസ്‌ക് അടച്ചുപൂട്ടി. ബംഗളുരുവിലെ ട്വിറ്റർ ഒരു ഓഫീസ് പ്രവർത്തനം തുടരും. അവിടെ റിസോഴ്‌സ് എഞ്ചിനീയർമാരാണ് ജോലി ചെയ്യുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല പലയിടത്തും ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി കൊണ്ടിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്‌ത ശേഷം ഇന്ത്യൻ വിപണിയെയും ഇപ്പോൾ പ്രഥമ പരിഗണനയിൽ നിന്ന് ഒഴിവാക്കുകയാണ് ഇലോൺ മസ്‌ക്. മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതുമുതൽ പ്രവർത്തനങ്ങൾ നടത്താനും ഉള്ളടക്കം നിയന്ത്രിക്കാനും ട്വിറ്റർ ബുദ്ധിമുട്ടുകയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.