ട്വിറ്ററിന്‍റെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടി മസ്‌ക് ; വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ വർഷം കൂട്ട പിരിച്ചുവിടലുകൾ നടത്തിയ ശേഷം ഇലോൺ മസ്‌ക് ഇപ്പോൾ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ കമ്പനി ഇന്ത്യയിൽ ആകെയുള്ള മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടുകയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ.

ഇന്ത്യയിലെ ഏകദേശം 200ലധികം ജീവനക്കാരിൽ 90 ശതമാനം ജീവനക്കാരെയും മസ്‌ക് നേരത്തെ പുറത്താക്കിയിരുന്നു. ഡൽഹിക്ക് പുറമെ മുംബൈയിലെ ട്വിറ്റർ ഓഫീസും മസ്‌ക് അടച്ചുപൂട്ടി. ബംഗളുരുവിലെ ട്വിറ്റർ ഒരു ഓഫീസ് പ്രവർത്തനം തുടരും. അവിടെ റിസോഴ്‌സ് എഞ്ചിനീയർമാരാണ് ജോലി ചെയ്യുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല പലയിടത്തും ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി കൊണ്ടിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്‌ത ശേഷം ഇന്ത്യൻ വിപണിയെയും ഇപ്പോൾ പ്രഥമ പരിഗണനയിൽ നിന്ന് ഒഴിവാക്കുകയാണ് ഇലോൺ മസ്‌ക്. മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതുമുതൽ പ്രവർത്തനങ്ങൾ നടത്താനും ഉള്ളടക്കം നിയന്ത്രിക്കാനും ട്വിറ്റർ ബുദ്ധിമുട്ടുകയാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...