Sunday, June 16, 2024 5:10 pm

സിപിഐഎമ്മിൻ്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ വൻതോൽവിക്ക് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂലവും സിഎഎ വിരുദ്ധവുമായ പ്രചരണമാണ് തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാൽ സിപിഐഎമ്മിൻ്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മതതീവ്രവാദികൾക്കാണ് ഗുണം ചെയ്യുക.

നരേന്ദ്രമോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഐഎമ്മിൻ്റെ മുസ്ലിം പ്രീണനത്തിനെതിരെ സിപിഐഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തു. സിപിഐഎം പാർട്ടി ഗ്രാമങ്ങളിൽ ബിജെപി വൻമുന്നേറ്റമുണ്ടാക്കിയത് ഇതിൻ്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വർഗീയ പ്രീണനം സിപിഐഎം തുടരുമെന്നതിൻ്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഐഎമ്മും കോൺഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഐഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാളെ ബലിപെരുന്നാള്‍ ; വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

0
തിരുവനന്തപുരം : വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന്...

സബർമതി സ്പെഷ്യൽ സ്കൂളിന് ബ്രഡ് നിർമ്മാണ യൂണിറ്റ് നൽകി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ...

0
ഹരിപ്പാട് ( ആലപ്പുഴ) : ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക്...

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അർഹമായ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണം : കോൺഗ്രസ്‌ പഴവങ്ങാടി...

0
മന്ദമരുതി : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അർഹമായ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും...

കോയമ്പത്തൂർ മധുക്കരയിൽ മലയാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർ അറസ്റ്റിൽ

0
ചെന്നൈ: കോയമ്പത്തൂർ മധുക്കരയിൽ മലയാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർ അറസ്റ്റിൽ....