സബർമതി സ്പെഷ്യൽ സ്കൂളിന് ബ്രഡ് നിർമ്മാണ യൂണിറ്റ് നൽകി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ ; രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് ( ആലപ്പുഴ) : ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ബ്രഡ് നിർമ്മാണ യൂണിറ്റ് നൽകി അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ. സ്പെഷ്യൽ സ്കൂളിൽ സ്ഥാപിച്ച ബ്രഡ് നിർമ്മാണ യൂണിറ്റും പുതിയതായി ആരംഭിച്ച ഫിസിയോതെറാപ്പി സെന്ററും രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഏറെ കരുതൽ വേണ്ട സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സഹായവുമായി എത്തിയ അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ സാരഥികളായ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദിന്റേയും അദ്ദേഹത്തിന്റെ പത്നിയും ടേബിൾസ് ഫുഡ് കമ്പനി എംഡിയുമായ ഫെഷീന യൂസഫലിയുടേയും പ്രവർത്തനം മാതൃകാ പരമാണെന്നും ചെന്നിത്തല പറഞ്ഞു.

ഈ സ്കൂളിലെ 110 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് ബ്രഡ് നിർമ്മാണത്തിന് വേണ്ട പരിശീലനം നൽകും. തുടർന്ന് ഇവർ തന്നെ നിർമ്മിക്കുന്ന ബ്രഡുകൾ വിപണനം നടത്തി ലഭിക്കുന്ന ലാഭം കുട്ടികൾക്ക് തന്നെ നൽകുകയും ചെയ്യും. സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അദീബ് ആന്റ് ഷെഫീന ഫൗണ്ടേഷൻ പ്രതിനിധി ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, മുഖ്യാതിഥിയായി പങ്കെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഡ്വ ഗായത്രി. സബർമതി ട്രസ്റ്റ് അംഗങ്ങളായ ഷംസുദ്ദീൻ കായൽപ്പുറം, രാജലക്ഷ്മി സി, സി പ്രസന്ന കുമാരി, ഗിരീഷ് സുകുമാരൻ, എസ് രാജേന്ദ്രക്കുറുപ്പ്, വാർഡ് കൗൺസിലർ മിനി സാറാമ്മ ഫൗണ്ടേഷൻ പ്രതിനിധി സനീർ പി.എ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എസ് ദീപു സ്വാഗതവും, പ്രിൻസിപ്പൾ എസ് ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...