Friday, July 4, 2025 10:43 pm

മലപ്പുറം കളക്ടറുടെ വീടിന് മുന്നിലെ കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലാ കളക്ടറുടെ വീടിന് മുന്നിലെ മതിലില്‍ വരച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്. കാര്‍ട്ടൂണിലെ ആശയം മുസ്ലീം സമുദായത്തില്‍ വന്ന പുരോഗമനത്തെ കാണാതെയുള്ളതാണെന്നാണ് യൂത്ത് ലീഗിന്റെ  പരാതി. കാര്‍ട്ടൂൺ കറുത്ത തുണികൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മറച്ചു.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണുകള്‍ വരച്ചത്. കൊവിഡ് ബോധവത്ക്കരണത്തിന്റെ  ഭാഗമായിരുന്നു ഇത്. മതിലിലെ ഈ കാര്‍ട്ടൂണാണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധം വാക്കുകളിലൊതുക്കുക മാത്രമല്ല മറ്റാര്‍ക്കും ഇനി കാണാനാവാത്തവിധം കാര്‍ട്ടൂണ്‍ മറക്കുകയും ചെയ്തു യൂത്ത് ലീഗ്. എന്നാല്‍ ആരേയും മോശക്കാരാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു.

കാര്‍ട്ടൂണ്‍ മാറ്റിവരക്കണമെന്ന് യൂത്ത് ലീഗും ഒരോ ജില്ലയിലേയും പശ്ചാത്തലത്തിലാണ് അതത് ജില്ലകളില്‍ വിഷയം നിശ്ചയിച്ചതെന്ന നിലപാടില്‍ കാര്‍ട്ടൂണ്‍ അക്കാദമിയും ഉറച്ചു നില്‍ക്കുകയാണ്. ഇതില്‍ തീരുമാനമാകുന്നതുവരെ കാര്‍ട്ടൂണ്‍ ഇങ്ങനെ കറുത്ത തുണിയില്‍ മറഞ്ഞിരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...