കോഴിക്കോട് : താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയേലുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്. തിരുവമ്പാടിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. കഴിഞ്ഞ തവണ തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. സഭയുടെ അതൃപ്തിയാണ് പരാജയത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍.
ഈ അതൃപ്തി നീക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണ തിരുവമ്പാടി സീറ്റ് സി.പി.ജോണിനായി വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലീഗ് ഇതിന് സമ്മതം നല്‍കിയിരുന്നില്ല. സാമുദായിക സമവാക്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫില്‍ അന്തിമ തീരുമാനം ആകാത്ത സാഹചര്യത്തില്‍ ഇതടക്കമുള്ള കാര്യങ്ങള്‍ താമരശ്ശേരി ബിഷപ്പുമായുള്ള ചര്‍ച്ചയില്‍ വരും.
കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിലപാട് സഭ ആവര്‍ത്തിച്ചാല്‍ ലീഗിന് പിന്‍മാറേണ്ടി വരും