മുനമ്പം പ്രശ്നത്തിൽ വ്യക്തത വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുനമ്പം പ്രശ്നത്തിൽ വ്യക്തത വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ മുനമ്പത്തെ പ്രദേശവാസികളെ സംരക്ഷിക്കണമെന്ന തീരുമാനമാണെടുത്തത്. അവർക്ക് നിയമപരമായ സംരക്ഷണം നൽകണം. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളാണ്. അവരുടെ സ്വത്തുക്കൾ നഷ്ടപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി അത് ചെയ്ത്‌ കൊടുക്കേണ്ട ഉത്തരവാദിത്വം അധികാരികൾക്കാണ്. അത് ചെയ്യാൻ സർക്കാർ എടുക്കുന്ന നടപടികൾക്കും പൂർണ പിന്തുണ നൽകും. വിഷയത്തിൽ ചില വർഗീയ കക്ഷികൾ മുതലെടുപ്പ് നടത്താൻ നോക്കുകയാണ്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ട് തീർപ്പാക്കാനാകും.

സർക്കാരാണ് അതിന് മുൻകൈ എടുക്കേണ്ടത്. ഫാറൂക്ക് കോളേജിന് ഈ വിഷയത്തിൽ തർക്കമില്ല. സർക്കാർ ഇത് നീട്ടിക്കൊണ്ടു പോകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ രം​ഗത്തെത്തിയിരുന്നു. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുനമ്പം ഭൂമി പ്രശ്‌നം പോകരുതെന്നും വിഷയം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. കോടതി നടപടികൾ നീണ്ടുപോകുന്ന സാഹചര്യമാണുള്ളതെന്നും കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പിലെത്താൻ സർക്കാർ നടപടി തുടങ്ങണമെന്നും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...