കോഴിക്കോട് : പേരാമ്പ്ര സ്ഥനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ലീഗിനെതിരേ വിമത നീക്കം. സീറ്റ് ലീഗിന് വിട്ട് കൊടുത്തതില്‍ പ്രതിഷേധിച്ച് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് വിമത കോണ്‍ഗ്രസ് കൂട്ടായ്മ അംഗങ്ങള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുത്ത സീറ്റായിരുന്നു പേരാമ്പ്രയിലേത്. കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫിലേക്ക് പോയതോടെ ഒഴിവ് വന്ന സീറ്റ് ലീഗിന് നല്‍കുകയായിരുന്നു.
തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം ലീഗ് പേരാമ്പ്രയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നുമില്ല. ഇതിലേക്ക് ആരെ പരിഗണിക്കമെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് വിമതര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് രംഗത്തെത്തിയത്. ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ച് ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ലീഗ് പേരാമ്പ്ര സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പിന്നെന്തിനാണ് കൊടുത്തത്. പ്രതിഷേധം ലീഗിനോ കോണ്‍ഗ്രസിനോ എതിരല്ലെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.