ആര്‍.എസ്.പി നേതാവ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു ; പാര്‍ട്ടിവിട്ടത് പഴയ യുഡിഎഫ് സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ആര്‍എസ്പി നേതാവ് മുഹമ്മദ് നഹാസ് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശ്ശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് നഹാസ്. സി.പി.ഐ.യുടെ ആര്‍.സുനില്‍ കുമാറാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത്. ബിജെപി നേതാവ്‌ എ.എന്‍.രാധാകൃഷ്ണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍.എസ്.പി. യുവജനവിഭാഗം സംസ്ഥാന അധ്യക്ഷനായിരുന്നു നഹാസ്.

സീറ്റ് വിഭജന ചര്‍ച്ചയില്‍ കൈപ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആര്‍എസ്പി നിലപാട്‌. പകരം മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍.എസ്.പി. കയ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ഇതോടെ ആഴ്ചകളായി തുടരുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്പമംഗലത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭ സുബിനാണ്‌ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. കയ്പമംഗലത്തിന് പകരം ധര്‍മ്മടമോ കല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍.എസ്.പി.യുടെ ആവശ്യമെങ്കിലും മട്ടന്നൂരാണ് ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...