കോഴിക്കോട് : സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ജനറല്‍ മണ്ഡലങ്ങളില്‍ മുസ്‌ലീം സ്ത്രീകളെ മല്‍സരിപ്പിക്കുന്നതിന് എതിരെയുളള സമസ്ത നേതാവ് സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെക്കുറിച്ചായിരുന്നു പ്രതികരണം. ലീഗ് മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വങ്ങളെ വിളിച്ചു വരുത്തി അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാവും സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായം മാനിക്കും : സാദിഖലി തങ്ങൾ
RECENT NEWS
Advertisment