Friday, April 11, 2025 10:04 am

വിസിമാർ നാളെ പതിനൊന്നരക്കുള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ നിര്‍ദേശത്തിന് എതിരെ മുസ്ലീം ലീഗ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സംസ്ഥാനത്തെ ഒന്‍പത് സർവ്വകലാശാല വിസിമാർ നാളെ പതിനൊന്നരക്കുള്ളിൽ രാജിവെക്കണമെന്ന ഗവർണറുടെ നിര്‍ദേശത്തിന് എതിരെ മുസ്ലീം ലീഗ്. ഗവർണറുടെ നടപടി അതിരുകടന്നതെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്റെ വിമര്‍ശനം. സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് പറഞ്ഞു.

കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി. ഫിഷറീസ്, കെടിയു, മലയാളം സർവ്വകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നപടി. ഇതിൽ സെർച്ച് കമ്മിറ്റി ഒറ്റപ്പേര് നൽകിയതിനാലാണ് കേരള, എംജി, കണ്ണൂർ, കെടിയു, ഫിഷറീസ് കാലടി വിസിമാർ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്.

പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വെച്ച് ഗവർണര്‍ അസാധുവാക്കിയത്. കെടിയു വിസി വിധി ഗവർണ്ണർ ആയുധമാക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സർക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിർദ്ദേശം തീർത്തും അപ്രതീക്ഷിതം. രണ്ടും കല്‍പ്പിച്ച് വാളെടുത്ത ഗവർണ്ണറോട് മുട്ടാൻ തന്നെയാണ് സർക്കാരിന്‍റെയും നീക്കം. രാജിവെച്ച് കീഴടങ്ങേണ്ടെന്നാണ് സർക്കാർ ആലോചന. പുറത്താക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെ, സ്വയം രാജിവെച്ച് പോകേണ്ടെന്നാണ് വിസിമാർക്കുള്ള സർക്കാർ സന്ദേശം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂർ ടി ബി ജംഗ്‌ഷനിലെ തകർന്ന പാലം ശരിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
അടൂർ : അടൂർ ടി ബി ജംഗ്‌ഷന്‌ സമീപം വാഹനാപകടത്തിൽ...

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

0
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 185 രൂപയുടെ...

വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു

0
തിരുവനന്തപുരം : തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു....

നഗരസഭ അംഗത്തിനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്തളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

0
പന്തളം : നഗരസഭാ ഭരണസമിതിയുടെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ നഗരസഭ...