പത്തനംതിട്ട ജില്ലയിൽ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ജില്ലയിൽ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി കർഷകർക്ക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, കരം തീർത്ത രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ രജിസ്ട്രേഷന് ആവശ്യമാണ്. എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവർ ജാതി സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. ചെറുകിട നാമമാത്രകര്‍ഷകര്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖരസമിതികള്‍, കാര്‍ഷിക കര്‍മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കാൻ പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്ടുകള്‍ക്ക് 80 ശതമാനം വരെ സബ്സിഡി നിബന്ധനകളോടെ അനുവദിക്കും. കാര്‍ഷികയന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി ലഭിക്കും. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ് അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് കൃഷി അസി. എക്സി. എഞ്ചിനീയര്‍ : 8281211692, 7510250619, ടെക്നിക്കല്‍ അസിസ്റ്റന്റ് : 6282516897, 9496836833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...