17 ലക്ഷം മണ്‍ചെരാതുകള്‍ തെളിഞ്ഞു ; അയോധ്യയിലെ ദീപോത്സവത്തില്‍ മോദി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ദീപാവലിയോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കല്‍ ചടങ്ങിലും പങ്കുചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. വൈകിട്ട് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രിയും യോഗിയും ശ്രീരാമ രാജ്യാഭിഷേകമെന്ന പൂജയില്‍ പങ്കുചേര്‍ന്നത്. ആരതി ഉഴിഞ്ഞും രാംലല്ലയില്‍ തിലകംചാര്‍ത്തിയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശ്രീരാമസീതാ വിഗ്രഹങ്ങളില്‍ മാലയിട്ടും പുഷ്പാര്‍ച്ചന നടത്തിയും നരേന്ദ്രമോദി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരനായി നിന്നു.

അയോധ്യയുടെ ജനിതകഘടനയില്‍ ശ്രീരാമന്‍ ഉണ്ടെന്നും രാം ലല്ലയെ സന്ദര്‍ശിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ബഹുമാനവും സന്തോഷവും പ്രത്യാശയും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് രാമഭക്തര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

‘നിഷാദ്രാജ് പാര്‍ക്ക് ശ്രിംഗ്വേര്‍പൂര്‍ ധാമില്‍ (പ്രയാഗ്രാജ്) 51 അടി ഉയരമുള്ള ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ നിര്‍മ്മിക്കും. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണ്.’- മോദി പറഞ്ഞു. ദീപോത്സവത്തിന്റെ ആറാമത് പതിപ്പിന്റെ ഭാഗമായി ഞായറാഴ്ചയാണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്. 15 ലക്ഷത്തിലധികം ദീപങ്ങളാണ് ഇന്ന് അയോധ്യയില്‍ തെളിഞ്ഞത്. സരയൂ നദിയുടെ തീരത്ത് അദ്ദേഹം ‘ആരതി’ അര്‍പ്പിക്കുകയും ചെയ്തു.

സന്ദര്‍ശനത്തിന്റെ ഭാഗമായി അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലവും അദ്ദേഹം പരിശോധിച്ചു. ശ്രീരാമക്ഷേത്ര നിര്‍മ്മാണം നടക്കുന്ന പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് വിഗ്രഹം പ്രതിഷ്ഠി ച്ചിരിക്കുന്ന താല്‍ക്കാലിക ക്ഷേത്രത്തിലേയ്ക്ക് പ്രധാനമന്ത്രി പോയത്. ക്ഷേത്രനിര്‍മ്മാണ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പം പൂര്‍ത്തിയായ ക്ഷേത്രഭാഗങ്ങളെല്ലാം നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...