മദ്യത്തിന്റെ ഷെയറിനെ ചൊല്ലിയുള്ള തർക്കം ; പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം: പാലൂർക്കാവിൽ മദ്യം വാങ്ങിയ പണം വീതം വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ മാന്തുരുത്തി വെട്ടിക്കാവുങ്കൽ സഞ്ജുവിനെയാണ് പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കുഞ്ഞുമോനും സഞ്ജുവും മറ്റൊരാളും തിരുവോണത്തലേന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ആയിരുന്നു കൊലപാതകം.

കൂടെയുണ്ടായിരുന്ന ആൾ പോയപ്പോൾ പാലൂർക്കാവിലെ തോട്ടുപുറമ്പോക്കിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ കുഞ്ഞുമോനെ പ്രതിയായ സഞ്ജു മർദ്ദിക്കുകയും ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നിട്ട് മരണം ഉറപ്പാക്കുകയുമായിരുന്നു. തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഞ്ജുവിനെ പെരുവന്താനം എസ്എച്ച്ഒ  ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ സഞ്ജുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പീരുമേട് കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി....

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...