മലപ്പുറം : എം.സി കമറുദ്ദീന്റെ അറസ്റ്റും കെ.എം ഷാജിക്കെതിരെയുള്ള അന്വേഷണവും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം ചേരുക. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെപിഎ മജീദ് എന്നിവര്‍ നേരിട്ടും ബാക്കി നേതാക്കള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുക്കും.
എം.സി കമറുദ്ദീന്റെ അറസ്റ്റ് , കെഎം ഷാജിക്കെതിരെയുള്ള അന്വേഷണം ; മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
RECENT NEWS
Advertisment