പത്തനംതിട്ട : മുസ്ലിം യൂത്ത് ലീഗ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെയും കേന്ദ്ര – കേരള സര്‍ക്കാരുകളുടെ നികുതി കൊള്ളക്കെതിരെയും പ്രതിഷേധ പ്രകടനവും വിളംബര സമരവും നടത്തി. പ്രതിഷേധ സമരത്തിന്റെ ഭാഗമായി നികുതി സംബന്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ബോര്‍ഡുകള്‍ പെട്രോള്‍ പമ്പിന് സമീപം യൂത്ത് ലീഗ് സ്ഥാപിച്ചു.
അധിക നികുതി ഈടാക്കുന്നതുമൂലം ജനങ്ങള്‍ ദാരിദ്ര്യത്തിലായിക്കഴിഞ്ഞു. വിപണിയില്‍ അനിയന്ത്രിതമായ വിലക്കയറ്റവും അനുഭവപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍ നികുതിക്കൊള്ളക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റേത് കൂടിയാകുമ്പോള്‍ ജനങ്ങള്‍ പൊറുതി മുട്ടികയാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം ഹമീദ് പറഞ്ഞു. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിനും ഡീസലിനും മുപ്പത്തഞ്ച് രൂപമാത്രം ഉദ്പാദന ചിലവുള്ള ഈ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ മുപ്പത്തി മൂന്ന് രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇരുപത്തി അഞ്ച് രൂപയും നികുതി ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ടി.എം ഹമീദ് പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ആറന്മുള നിയോജക മണ്ഡലം ആക്ടിംഗ് പ്രഡിഡന്റ് ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് സലിം മാക്കാര്‍, നിയാസ് റാവുത്തര്‍, ഷഹന്‍ ഷാ, തൗഫീഖ് കൊച്ചു പറമ്പില്‍, എ സഗീര്‍, കെ പി നൗഷാദ്, സിറാജ് പുത്തന്‍വീട്, റിയാസ് എച്ച്, തുടങ്ങിയവര്‍ സംസാരിച്ചു.