ഡൽഹി: ബദരിനാഥിലെ മുസ‌്‌ലിംകളോട് ജോഷിമഠിൽ ബക്രീദ് ആഘോഷിക്കാൻ ആവശ്യപ്പെട്ട് പോലീസ്. ക്ഷേത്രനഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായാണ് ജോഷിമഠ് സ്ഥിതിചെയ്യുന്നത്. മുസ‌്‌ലിം സമുദായത്തില്‍പ്പെട്ടവരും പുരോഹിതരും കരാറുകാരും പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനമെന്ന് ബദരിനാഥ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.സി ഭട്ട് പറഞ്ഞു. ക്ഷേത്രത്തിലെ പുനർനിർമ്മാണ പ്രവൃത്തികളില്‍ ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ് ബദരീനാഥിൽ താമസിക്കുന്ന മുസ‌്‌ലിം സമുദായത്തിൽ ഭൂരിഭാഗം പേരും. അതേസമയം ക്ഷേത്രനഗരത്തിന് പുറത്ത് നമസ്‌കരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബദരിനാഥ് പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ എല്ലാ സമുദായങ്ങളിലെയും ആളുകളും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചതായി ബദ്രിഷ് പാണ്ടയിലെ പഞ്ചായത്ത് പ്രസിഡന്റ് പ്രവീൺ ധ്യാനിയും അറിയിച്ചു. രണ്ട് വർഷം മുമ്പ് നിർമാണത്തൊഴിലാളികളായ മുസ‌്‌ലിം സമുദായത്തിലെ അംഗങ്ങള്‍ ബക്രീദിന് രഹസ്യ പ്രാർഥന നടത്തിയതിനെ തുടർന്ന് ബദരീനാഥിൽ സംഘർഷമുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























