സഞ്ചാരികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഒരു പാതയാണ് തമിഴ്നാട്ടിലെ കന്യാകുമാരി മുതല്‍ ജമ്മുകശ്മീരിലെ ശ്രീനഗര്‍ വരെ നീളുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ എന്‍.എച്ച് 44. ബൈക്ക് റൈഡേഴ്‌സിന് ഈ പാത എപ്പോഴും ഹരമാണ്. ഏകദേശം 4,112 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ പ്രദേശങ്ങളിലൂടെയാണ് എന്‍.എച്ച് 44 പോകുന്നത്.
ഇന്ത്യയുടെ വടക്കേയറ്റത്തെയും തെക്കേയറ്റത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ കശ്മീര്‍ വാലിയിലെ ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, പാനിപ്പത്ത്, ഡല്‍ഹി, ഫരീദാബാദ്, മഥുര (ഉത്തര്‍പ്രദേശ്), ആഗ്ര, ഗ്വാളിയോര്‍, നാഗ്പൂര്‍, ഹൈദരാബാദ്, കുര്‍ണൂല്‍, അനന്ത്പൂര്‍, ബെംഗളൂരു, സേലം, നാമക്കല്‍, കാരൂര്‍, ഡിണ്ടിഗല്‍, മധുര, തിരുനെല്‍വേലി, കന്യാകുമാരി എന്നീ പട്ടണങ്ങള്‍ ഒക്കെ ആസ്വദിക്കാം.
രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയായ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ചെനാനി-നഷ്‌റി തുരങ്കവും ഈ ദേശീയപാതയുടെ ഭാഗമാണ്. ഇന്ത്യയുടെ വൈവിധ്യ സൗന്ദര്യത്തെ ആസ്വദിക്കാന്‍ എന്‍.എച്ച് 44-ലെ യാത്രയിലൂടെ ഏറെക്കുറേ സാധിക്കും. നാലായിരത്തോളം കി.മീ നീണ്ടുകിടക്കുന്ന ഈ പാതയില്‍ സുന്ദരമായ ഒട്ടേറേയിടങ്ങളുണ്ട്. എണ്ണിയാല്‍ ഒടുങ്ങാത്ത കാഴ്ചകളും അനുഭവങ്ങളും ഒക്കെ ഈ പാതയില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. എന്‍.എച്ച് 44-ലൂടെയുള്ള യാത്രയില്‍ തീര്‍ച്ചയായും കാണേണ്ട 10 ഇടങ്ങള്‍ പങ്കുവെയ്ക്കുന്നു.
എന്‍.എച്ച് 44-ലൂടെയുള്ള യാത്രയ്ക്കായി തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കാവുന്നതാണ്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥാനമാണ് കന്യാകുമാരി. അതിശയകരമായ സൂര്യാസ്തമയ കാഴ്ചകളും വിവേകാനന്ദ പാറയും തിരുവള്ളുവര്‍ പ്രതിമയും നിങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നവയായിരിക്കും. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളൂരു നഗരം സുഖകരമായ കാലാവസ്ഥയാലും പ്രകൃതിഭംഗിയാലും ആകര്‍ഷകമാണ്. പാര്‍ക്കുകളും പൂന്തോട്ടങ്ങളും മുതല്‍ പബ്ബുകളും ബ്രൂവറികളും ഒക്കെയായി ഈ നഗരം രസിപ്പിക്കും. ലാല്‍ബാഗ്, കബ്ബണ്‍ പാര്‍ക്ക് തുടങ്ങിയ ഇടങ്ങള്‍ തീര്‍ച്ചയായും പോകേണ്ടയിടങ്ങളാണ്.
നൈസാമുകളുടെ നഗരമായ ഹൈദരാബാദ്, ഇപ്പോഴും പൗരാണികതയുടെ പൈതൃകം നിലനില്‍ക്കുന്ന ഒരിടമാണ്. ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട കോട്ട, സലാര്‍ ജംഗ് മ്യൂസിയം തുടങ്ങിയ രാംമോജി ഫിലിംസിറ്റി വരെ ഹൈദരാബാദിന്റെ അകര്‍ഷങ്ങളാണ്. രുചികരമായ ബിരിയാണികള്‍ മുതല്‍ മുത്തുകള്‍ക്കും പവിഴങ്ങള്‍ക്കും ഈ നഗരം പ്രശസ്തമാണ്. ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂര്‍ പലതുക്കൊണ്ടും പ്രശസ്തമാണ്.
ദീക്ഷഭൂമി, ബുദ്ധമത സ്മാരകം, വന്യജീവി കേന്ദ്രങ്ങള്‍ തുടങ്ങിയ ഇവിടെ ആസ്വദിക്കാം. പെഞ്ച് നാഷണല്‍ പാര്‍ക്കിലേക്കുള്ള സന്ദര്‍ശനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. കൂട്ടത്തില്‍ വിദര്‍ഭ ഭക്ഷണ സംസ്‌കാരവും പര്യവേക്ഷണം ചെയ്യുക. ഗ്വാളിയോര്‍ ഒരു ചരിത്ര നഗരമാണ്. സംഗീതവും വാസ്തുവിസ്മയങ്ങളും ചരിത്രപൈതൃകങ്ങളും ഇവിടെ ഇഴ ചേര്‍ന്നുനില്‍ക്കുന്നു. ഗ്വാളിയോര്‍ കോട്ട, മാന്‍ സിംഗ് കൊട്ടാരം, സാസ് ബാഹു ക്ഷേത്രങ്ങള്‍ തുടങ്ങിയ മുഗള്‍ സംഗീത സദസിലെ സംഗീതജ്ഞന്‍ താന്‍സന്റെ സ്മൃതികുടീരം വരെ ഇവിടെ കാണാം.
ലോകത്തിലെ പ്രശസ്തമായ യമുന നദിക്കരയിലെ താജ്മഹല്‍ മുതല്‍ ആഗ്ര ഫോര്‍ട്ട് വരെ ഇവിടെ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. ഒപ്പം ശ്രീകൃഷ്ണന്റെ ഐതീഹ്യകഥകളാല്‍ സമ്പന്നമായ മഥുരയും വൃന്ദാവനും അടുത്ത് തന്നെ ആസ്വദിക്കാം. എത്ര എത്ര രാജവംശങ്ങളുടെ തലസ്ഥാനപദവി അലങ്കരിച്ച ഡല്‍ഹിയിലെ ചരിത്രയിടങ്ങള്‍ ഒട്ടനവധിയുണ്ട്. ചെങ്കോട്ട, കുത്തബ് മിനാര്‍, ഇന്ത്യാ ഗേറ്റ്, ജുമാ മസ്ജിദ്, ഹുമയൂണ്‍ കുടീരം, നിസാമൂദ്ദീന്‍ ദര്‍ഗ്ഗ തുടങ്ങി ഓള്‍ഡ് ദില്ലിയിലെ കാഴ്ചകള്‍ തന്നെ കണ്ടുതീര്‍ക്കാന്‍ സമയം ഒരുപാട് വേണ്ടിവരും. അമൃത്സര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു നഗരമാണ്. സിഖ് വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രവും, ഇന്ത്യന്‍ സ്വാതന്ത്യസമരത്തിലെ ദു:ഖകരമായ ജാലിയന്‍ വാലാബാഗ് സ്മാരകവും പാക്കിസ്ഥാനോട് ചേര്‍ന്നുള്ള അട്ടാരി വാഗാ അതിര്‍ത്തിയും അമൃത്സറിലാണ്.
ജമ്മുകശ്മീരിലെ ജമ്മു നഗരം കശ്മീര്‍ താഴ്‌വരയിലെ ഒട്ടുമിക്ക പ്രദേശങ്ങളുടെ ഒരു കവാടമാണ്. വൈഷ്‌ണോദേവി ക്ഷേത്രം, മുബാറക് മണ്ഡി പാലസ്, പുരാണി മണ്ഡി, റാണി പാര്‍ക്ക്, അമര്‍ മഹല്‍, ബഹു ഫോര്‍ട്ട്, കര്‍ബല, പീര്‍ മീത്ത, ഓള്‍ഡ് സിറ്റി, പത്തനി ടോപ്പ് തുടങ്ങിയ പലതും ഇവിടെ കാത്തിരിക്കാം. യഥാര്‍ത്ഥില്‍ എന്‍.എച്ച് 44-ന്റെ ആരംഭ പോയിന്റാണ് ശ്രീനഗര്‍. അതിമനോഹരമായ പ്രകൃതിയാല്‍ ഇവിടം മനം കവരും. മുഗള്‍ ഉദ്യാനങ്ങള്‍, ദാല്‍ തടാകം, ഗുല്‍മാര്‍ഗ്ഗ്, സോനാമാര്‍ഗ്ഗ്, യുസ്മാര്‍ഗ്ഗ് എന്നിങ്ങനെ അതിഗംഭീരമായ ഇടങ്ങളാല്‍ ശ്രീനഗര്‍ വിസ്മയിപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033