ഐരവണ്‍ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി : അഡ്വ. കെ.യു.ജനീഷ്കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അരുവാപ്പുലം – ഐരവണ്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയതായി അഡ്വ.കെ.യു.ജനീഷ്കുമാര്‍ എം.എല്‍.എ അറിയിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയിരിക്കുന്നത്. ജൂലൈ മാസത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ പണികള്‍ തുടങ്ങാനാണ് തീരുമാനം. 12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചിരിക്കുന്നത്.

പത്തനാപുരം ആസ്ഥാനമായ തോമസ്കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുതമല. അരുവാപ്പുലം പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഐരവണ്‍ പ്രദേശത്തെ ആളുകള്‍ക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുര്‍വേദ , ഹോമിയോ ആശുപത്രികളിലോ പോകണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി കിലോമീറ്ററുകള്‍ താണ്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും.

അരുവാപ്പുലം പഞ്ചായത്തിനെ അച്ചന്‍കോവിലാറ് രണ്ട് കരകളായി വേര്‍തിരിക്കുകയാണ്. ഇരുകരകളിലുമുള്ളവര്‍ പരസ്പരം കാണണമെങ്കില്‍ കോന്നി പഞ്ചായത്ത് ചുറ്റി എത്തിച്ചേരേണ്ട സ്ഥിതിയാണുള്ളത്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിജനീഷ് കുമാര്‍ എം.എല്‍.എ നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് പാലത്തിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.
അരുവാപ്പുലം, ഐരവണ്‍ വില്ലേജുകളെ പാലം വഴി ബന്ധിപ്പിക്കുമ്പോള്‍ രണ്ടായി നിന്ന പഞ്ചായത്ത് പ്രദേശം ഒന്നായി മാറും.

ഐരവണ്‍ ഭാഗത്തുനിന്ന് ജനങ്ങള്‍ക്ക് കോന്നി ചുറ്റാതെ പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലെത്താം. അരുവാപ്പുലം നിവാസികള്‍ക്ക് എളുപ്പം മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാനും പാലം ഉപകരിക്കും. അച്ചന്‍കോവില്‍ – പ്ലാപ്പള്ളി റോഡില്‍ നിന്നുമാണ് പാലം ഐരവണ്‍ കരയുമായി ബന്ധിപ്പിക്കുന്നത്. അതിനാല്‍ പാലം വരുന്നതോടെ കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കോന്നിയില്‍ എത്താതെ അച്ചന്‍കോവില്‍ റോഡുവഴി കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരാന്‍ കഴിയും.

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലുള്ളവര്‍ മധുര മെഡിക്കല്‍ കോളേജിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇതിന് 150 കിലോമീറ്റര്‍ ദൂരം വരും. തെങ്കാശി ജില്ലക്കാര്‍ക്ക് പകുതി ദൂരം യാത്ര ചെയ്താല്‍ കോന്നി മെഡിക്കല്‍ കോളേജിലെത്താം. കൊല്ലം ജില്ലക്കാരും തമിഴ്നാട്ടുകാരും കോന്നി മെഡിക്കല്‍ കോളേജിലേക്ക് എത്തുമ്പോള്‍ കോന്നി ടൗണില്‍ വരാതെ ഐരവണ്‍പാലം വഴി അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയും. കോന്നിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വന്‍ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും. നിലവിലെ സാഹചര്യത്തിന് അനുസൃതമായി കരാര്‍ കമ്പനി 22ശതമാനം അധിക തുക ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അന്തിമ അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....