മാനന്തവാടി : മുതിരേരിയില്‍ പെണ്‍കുട്ടികള്‍ പുഴയില്‍ കുളിക്കുമ്പോള്‍ വീഡിയോ എടുക്കുകയും അസഭ്യം പറയുകയും ചെയ്തത് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പല്ല് അടിച്ചുകൊഴിച്ച കേസിലെ അഞ്ചു പ്രതികളും പോലീസില്‍ കീഴടങ്ങി.
സി.പി.എം പ്രവര്‍ത്തകരായ നിനോജ്, അനൂപ്, അനീഷ്, ബിനീഷ്, അജീഷ് എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ േപായ പ്രതികളെ പിടികൂടാത്തതില്‍ ജില്ലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.