പാലാ : മുത്തോലി, കൊടുങ്ങൂര്‍ റോഡിലെ അപകടകരമായ രീതിയിലുള്ള വെള്ളക്കെട്ട് പരിഹരിക്കാത്ത പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ ബിജെപി മുത്തോലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അരുണാപുരം പിഡബ്ല്യുഡി ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മുത്തോലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന സമിതിയംഗവും മുത്തോലി ഗ്രാമ പഞ്ചായത്ത് മെമ്പറയുമായ എന്‍.കെ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, വിദ്യാഭ്യാസ / ബിസിനസ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍, പ്രാധമിക ആരോഗ്യ കേന്ദ്രം, തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരും വഴിയാത്രക്കാരുമായ നിരവധി യാത്രക്കാര്‍ക്കും, കുട്ടികള്‍ക്കും, ഇത് വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്കും ഒരു ചെറിയ മഴ പെയ്താല്‍ പോലും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുളള അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനധികൃത കൈയേറ്റങ്ങള്‍ക്കും എത്രയും വേഗം പരാഹാരം കണ്ടെത്തിയില്ലായെങ്കില്‍ അതി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപി തയ്യാറാകുമെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.
ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സുമിത്ത് ജോര്‍ജ്, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാ ഭവന്‍, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെകട്ടറി അനില്‍ വി നായര്‍, മണ്ഡലം സെക്രട്ടറിമാരായ സിജു എസ് നായര്‍, ഷീബാ വിനോദ്, മഹിളാ മോര്‍ച്ച ജില്ലാ ട്രഷറര്‍ ശ്രീജയ എം.പി, ജില്ലാ കമ്മിറ്റിയംഗം ജയാ രാജു, മണ്ഡലം സെല്‍ കോര്‍ഡിനേറ്റര്‍ ഹരികുമാര്‍, മണ്ഡലം കമ്മറ്റിയംഗവും വാര്‍ഡ് മെമ്ബറുമായ ഷീബാ രാമന്‍, മോഹനന്‍ കെ.എസ്, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍, മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി തുളസി സുനില്‍, പഞ്ചായത്ത് ഭാരവാഹികളായ സുരേഷ് ബാബു, സുമേഷ് ചന്ദ്രന്‍, പ്രദീപ്, വിവിധ ബൂത്തുകളുടെയും മോര്‍ച്ച കളുടെയും ഭാരവാഹികളായ പ്രസാദ് പനക്കല്‍, സനീഷ്, ഷാജി, ശങ്കര്‍, സുരേന്ദ്ര കൈമള്‍, പ്രകാശ് ബാബു, ടി.ആര്‍ നരേന്ദ്രന്‍ തുടങ്ങിയവരും ധര്‍ണ്ണയില്‍ പങ്കാളികളായി.