കവര്‍ച്ച നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപം ഭക്ഷണം കഴിക്കാന്‍ വന്ന മലപ്പുറം സ്വദേശിയെ ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ സഹോദരങ്ങളായ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. ഇരട്ട സഹോദരങ്ങളായ രാഹുല്‍(18), രാകേഷ്(18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇലക്‌ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഭക്ഷണം കഴിക്കുന്നതിനായി വരുന്ന വഴിക്ക് അംബേദ്കര്‍ സ്‌റ്റേഡിയത്തിനു സമീപംവെച്ച്‌ പ്രതികള്‍ മൂന്നുപേരും തടഞ്ഞ് മര്‍ദ്ദിച്ച്‌ അയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം രക്ഷപെട്ടു. തുടര്‍ന്ന് ഇദ്ദേഹം ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയും അന്വേഷണം നടത്തി പോലീസ് അസ്‌കറിനെ അന്നുതന്നെ പിടികൂടുകയും ചെയ്തു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണത്തിലാണ് സംഭവത്തിനു ശേഷം ഒളിവില്‍ പോയ സഹോദരങ്ങളായ പ്രതികള്‍ പിടിയിലായത്.

പിടിയിലായ പ്രതികള്‍ക്ക് ഇതിനുമുമ്പും പല സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംകുമാര്‍ ( പ്രിന്‍സിപ്പല്‍ എസ്‌ഐ ), അഖില്‍ ,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, ഗോഡ്‌വിന്‍ എന്നിവരും പ്രതികളെ പിടിക്കാന്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...