ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും 40,000 രൂപയും കവർന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു. പട്ടിത്തറ തലക്കശേരി ചാരുപടിക്കല്‍ അബൂബക്കറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുന്‍ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച്‌ കുത്തി തുറന്ന് മോഷ്ടാവ് അകത്ത് കടന്ന ശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ്‌ കവര്‍ന്നെടുത്തത്‌.

വീട്ടുടമ അബൂബക്കറും കുടുംബവും വിദേശത്തായതിനാല്‍ വീട്  പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടും പരിസരവും നോക്കാന്‍ പരിസരവാസിയായ ആളെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇയാള്‍ വൈകീട്ട്‌ വീട്ടില്‍ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണ് മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തൃത്താല പോലീസും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച : രണ്ട് എൻജിനീയറിങ് പരീക്ഷകൾ മാറ്റിവച്ചു ; അധ്യാപകൻ അറസ്റ്റിൽ‍

0
ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന...

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...