പതിനാറുകാരിയെ കാറിനുള്ളില്‍വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൂന്തുറ : പതിനാറുകാരിയെ കാറിനുള്ളില്‍വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബീമാപള്ളി സ്വദേശിയെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി ബീമാമാഹീന്‍ സ്കൂളിനു സമീപം താമസിക്കുന്ന ഷാജി (52) യെ ആണ് അറസ്റ്റുചെയ്തത്. വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിയശേഷം കഴിഞ്ഞ മാസം ബീമാപള്ളിയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനിയോട് ഷാജി വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. 1000 രൂപ യാത്രാ ചെലവിനായി നല്‍കാമെന്നും പറഞ്ഞു.

തുടര്‍ന്ന് ആഭ്യന്തര വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിനടുത്ത് കാര്‍ നിര്‍ത്തി പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ വിദ്യാര്‍ഥിനി ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ കാറിനുള്ളില്‍വെച്ച്‌ ഇയാള്‍ ശരീരത്തില്‍ കയറിപ്പിടിച്ചു. ഇതോടെ വിദ്യാര്‍ഥിനി കാറില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ബസ്‌ കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി. ശാസ്താംകോട്ട പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...