തടിപിടിക്കാനായി കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയില്‍ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ തളയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒന്നാം പാപ്പാനായ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. തടി പിടിയ്‌ക്കുന്നതിനിടെ ആന പെട്ടെന്ന് അക്രമാസക്തനാകുകയും അടുത്തു നിന്നിരുന്ന ഉണ്ണിയെ
കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പാപ്പാനെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് അടുത്തു തന്നെ ആന നിന്നു. അതുകൊണ്ടുതന്നെ, ദീര്‍ഘ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ ആണ് മൃതദേഹം മാറ്റിയത്.പുത്തന്‍കുളം സ്വദേശി സജി എന്നയാളുടെ കണ്ണന്‍ എന്ന ആനയാണ് വിരണ്ടത്. എങ്ങനെയാണ് ആന വിരണ്ടത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആനയെ തളയ്‌ക്കാന്‍ എലിഫന്റ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...