താനെ : താനെ ഉല്ലാസ്‌നഗറിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പേരെയും നാല് ജാര്‍ഖണ്ഡ് സ്വദേശികളെയും ഒരു നേപ്പാള്‍ സ്വദേശിയെയുമാണ് വിത്തല്‍വാടി പോലീസ് പിടി കൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ഥാപനത്തിന്റെ ചുമര്‍ തുരന്ന് കയറി കവര്‍ച്ച നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച് ചുമര്‍ തുരക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. പ്രതികളെല്ലാം ഉല്ലാസ്‌നഗറില്‍ തന്നെയാണ് താമസിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഇതിന് മുമ്പും കവര്‍ച്ചകള്‍ നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം നടന്നുവരികയാണ്