മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

താനെ : താനെ ഉല്ലാസ്‌നഗറിലെ മുത്തൂറ്റ്  ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് പേരെയും നാല് ജാര്‍ഖണ്ഡ് സ്വദേശികളെയും ഒരു നേപ്പാള്‍ സ്വദേശിയെയുമാണ് വിത്തല്‍വാടി പോലീസ് പിടി കൂടിയത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ഥാപനത്തിന്റെ ചുമര്‍ തുരന്ന് കയറി കവര്‍ച്ച നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ച്‌ ചുമര്‍ തുരക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. പ്രതികളെല്ലാം ഉല്ലാസ്‌നഗറില്‍ തന്നെയാണ് താമസിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഇതിന് മുമ്പും കവര്‍ച്ചകള്‍ നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം നടന്നുവരികയാണ്‌

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...