കൊച്ചി : മുത്തൂറ്റ് സമരത്തില്‍ സിഐടിയുവിന് കോടതി വിമര്‍ശനം. സിഐടിയു ഇങ്ങനെയല്ല പെരുമാറേണ്ടത്. രാവിലെ ബേക്കർ ജംക്ഷനിലെ മുത്തൂറ്റ് ശാഖയിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാരെയാണ് സിഐടിയു ക്കാർ തടഞ്ഞത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് നേതാക്കൾ മാധ്യമ പ്രവർത്തകർക്ക് നേരെ തിരിഞ്ഞത്. ബോസ്, രാജു എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമം. വനിതാ ജീവനക്കാരെ തടയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ നേതാക്കൾ കയ്യേറ്റം ചെയ്തു. മൂന്ന് സിഐടിയുക്കാര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. കോടതി പറഞ്ഞിട്ടുമതി ഇനി മധ്യസ്ഥചര്‍ച്ചയെന്നും നിര്‍ദേശിച്ചു.
ക്യാമറ അടിച്ച് തകർക്കാൻ ശ്രമിച്ച സമരക്കാർ മനോരമ ന്യൂസ് ക്യാമറാമാൻ സി. അഭിലാഷിനെ കയ്യേറ്റം ചെയ്തു. ഇതിനിടെ കൂടുതൽ പോലീസ് എത്തി ജീവനക്കാരെ ഓഫിസിൽ പ്രവേശിപ്പിച്ചു. ഇതോടെ നേതാക്കൾ വീണ്ടും മാധ്യമ പ്രവർത്തകർക്കു നേരെ തിരിഞ്ഞു. പോലീസ് നോക്കി നിൽക്കെ വധഭീഷണി മുഴക്കി. സിഐടിയു നേതാക്കളായ ബോസ്, രാജു ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസെടുത്തത്. കയ്യറ്റം, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.