നിക്ഷേപകര്‍ ഇനിയും വൈകിയാല്‍ ലക്ഷങ്ങളും കോടികളും കയ്യിലെ ഒരു തുണ്ട് കടലാസ് മാത്രമാകും
കൊച്ചി : മുത്തൂറ്റ് അച്ചായന് കണക്കുകൂടലുകള്‍ പിഴക്കുന്നു. ജീവനക്കാരെയും യൂണിയന്‍ നേതാക്കളെയും വരുതിയിലാക്കുവാനുള്ള എല്ലാ ശ്രമങ്ങളും പാളുകയാണ്. സമരത്തെ പൂത്തപണം കൊണ്ട് നേരിടാമെന്നായിരുന്നു മുതലാളി ആദ്യം കരുതിയത്. എന്നാല്‍ തന്റെ എച്ചിലിനു മുന്നില്‍ ആരും മണം പിടിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴേക്കും സമരം ബഹുദൂരം മുന്നിലേക്ക് കടന്നു. ജീവനക്കാരും മുതലാളിയും ഇന്ന് രണ്ടു തട്ടിലാണ്.
ദിനംതോറും സമരം കൂടുതല്‍ രൂക്ഷമാവുകയാണ്. അച്ചായന്റെ കയ്യില്‍നിന്നും കടിഞ്ഞാണ്‍ പോയിക്കഴിഞ്ഞു. നിക്ഷേപകര്‍ പിന്‍വലിയുകയാണ്. ആട്. ..തേക്ക്..മാഞ്ചിയം തട്ടിപ്പിന് മുന്നിലും തകരാതെ നിന്ന പ്രസ്ഥാനം ഇന്ന് തൊഴിലാളി സമരത്തിനു മുമ്പില്‍ മുട്ടു കുത്തുകയാണ്. ഈ നിലയില്‍ ഏറെനാള്‍ മുന്നോട്ടു പോകുവാന്‍ കഴിയില്ല. ഒന്നുകില്‍ മുഴുവന്‍ ബ്രാഞ്ചുകളും ഒറ്റയടിക്ക് അടച്ചുപൂട്ടുക, അല്ലെങ്കില്‍ സമരസമിതിക്കുമുമ്പില്‍ തലകുനിക്കുക, ഈ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേ അച്ചായന് മുന്നില്‍ ഉള്ളു. അഭിമാനിയും തറവാടിത്വവും ആര്‍ക്കും അടിയറവു പറയാത്ത അച്ചായന്‍ തെരഞ്ഞെടുക്കുന്നത് ആദ്യത്തെ വഴിയാണ്. ആരുടെയും മുന്‍പില്‍ തല കുനിക്കില്ല, അടിയറവു പറയില്ല. ഇങ്ങനെ വരുമ്പോള്‍ മുഴുവന്‍ ജീവനക്കാരും തൊഴില്‍ രഹിതരാകും. ഇന്ന് മാനേജ്മെന്റിനോടൊപ്പം അന്തിയുറങ്ങുന്നവരും നാളെ പെരുവഴിയിലാകും എന്ന് സാരം. നിക്ഷേപകര്‍ ഇനിയും വൈകിയാല്‍ ലക്ഷങ്ങളും കോടികളും കയ്യിലെ ഒരു തുണ്ട് കടലാസ് മാത്രമാകും. ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നു പറയാം ..പക്ഷെ ഒരിക്കലും അത് കയ്യിലേക്ക് കിട്ടില്ലെന്നു മാത്രം.
മുത്തൂറ്റ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം ജില്ലയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ച് ഓഫീസുകളിയേക്ക് സിഐടിയു നേതൃത്വത്തില്‍ തൊഴിലാളി മാര്‍ച്ച് ഇന്ന് നടന്നു. കൊച്ചി ബാനര്‍ജി റോഡിലുള്ള ഹെഡ്‌ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന സമരപ്പന്തലിലേയ്‌ക്ക് ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് തൊഴിലാളികളാണ് നീലയൂണിഫോമില്‍ എത്തിയത് . ജില്ലയില്‍ പണിമുടക്ക് സമരത്തിലേര്‍പ്പെട്ടിട്ടുള്ള യൂണിയന്‍ അംഗങ്ങളായ മുഴുവന്‍ തൊഴിലാളികള്‍ക്കും അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറി ഉല്‍പ്പന്നങ്ങളും തലയിലേറ്റിയാണ് ചുമട്ടുതൊഴിലാളികള്‍ എത്തിയത്.
സമരം നാളെകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിവരം. എന്തുവിലകൊടുത്തും സമരം വിജയിപ്പിക്കുവാനാണ് സി.ഐ.ടി.യു നീക്കം. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സമരം പരാജയപ്പെട്ടാല്‍ അതിന്റെ ക്ഷീണം പിണറായി സര്‍ക്കാരിനാണ്. അതുകൊണ്ടുതന്നെ മുത്തൂറ്റ് അച്ചായനെ കാത്തിരിക്കുന്നത് അത്ര സുഖമുള്ള വാര്‍ത്തകളല്ല. മുത്തൂറ്റ് ഗ്രൂപ്പിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന എം.എല്‍.എ പോലും കൈമലര്‍ത്തും. കാരണം അച്ചായനല്ല വലുത് …..പാര്‍ട്ടിയാണ് ……കാത്തിരുന്നു കാണാം
All Rights Reserved@Prakash Inchathanam