Monday, July 7, 2025 1:04 pm

ഫ്ളാറ്റില്‍ മയങ്ങിക്കിടക്കുന്ന യുവതി – ചുറ്റിലും വെട്ടിനുറുക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ ; ഞെട്ടി പോലീസ്

For full experience, Download our mobile application:
Get it on Google Play

കറാച്ചി : പാകിസ്താനിലെ കറാച്ചിയിൽ 70-കാരനെ കൊന്ന് വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. കറാച്ചി സദ്ദാറിലെ ഒരു ഫ്ളാറ്റിൽ നിന്നാണ് 70-കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. ഫ്ളാറ്റിലുണ്ടായിരുന്ന 45 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സുബൈർ ഷെയ്ഖ് പറഞ്ഞു.

സദ്ദാറിലെ ഒരു പഴയ അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ഫ്ളാറ്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് ഫ്ളാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടന്ന പോലീസ് സംഘം ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ട്. ഒരു യുവതി ഫ്ളാറ്റിനുള്ളിൽ മയങ്ങിക്കിടക്കുകയായിരുന്നു. ഇവരുടെ സമീപത്തായി വെട്ടിനുറുക്കിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ഫ്ളാറ്റിലെ പല ഭാഗങ്ങളിലും മൃതദേഹാവശിഷ്ടങ്ങൾ ചിതറികിടക്കുന്ന നിലയിലുമായിരുന്നു.

സംഭവത്തിൽ 45-കാരിയെ പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തു. അമിത അളവിൽ ചില മരുന്നുകൾ ഉപയോഗിച്ചതിനെ തുടർന്ന് ഇവർ ഏറെനേരം അബോധാവസ്ഥയിലായിരുന്നു. ബോധം വീണ്ടെടുത്തിന് ശേഷമാണ് യുവതിയെ പോലീസിന് ചോദ്യം ചെയ്യാനായത്. കൊല്ലപ്പെട്ടത് തന്റെ ഭർത്താവായ മുഹമ്മദ് സൊഹൈൽ ആണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാൽ പിന്നീട് ഇയാൾ തന്റെ ഭർതൃസഹോദരനാണെന്നും പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായാണ് അയൽക്കാർ പോലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ പലപ്പോഴും പണത്തെച്ചൊല്ലി വഴക്കിട്ടിരുന്നതായും അയൽക്കാർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് സൊഹൈലിന് മറ്റൊരു കുടുംബമുണ്ടെന്നും പോലീസ് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇവർക്ക് വിട്ടുനൽകുമെന്നാണ് പോലീസ് പറയുന്നത്.

അതിനിടെ യുവതിക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സുബൈർ ഷെയ്ഖ് പറഞ്ഞു. 70-കാരനെ കൊല്ലാനും മൃതദേഹം വെട്ടിനുറുക്കാനും ഉപയോഗിച്ച കത്തിയും ചുറ്റികയും ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. രക്തം പുരണ്ട നിലയിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കൂസലില്ലാതെയാണ് യുവതി ഉത്തരം നൽകിയതെന്നും ഇത് ആശ്ചര്യപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഴ മാറിയിട്ടും മേ​പ്രാ​ല്‍ വെ​ള്ള​ത്തി​ൽ​ ത​ന്നെ

0
തി​രു​വ​ല്ല : വെ​യി​ൽ തെ​ളി​ഞ്ഞി​ട്ടും മേ​പ്രാ​ല്‍ വെ​ള്ള​ത്തി​ൽ​ത​ന്നെ. സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം വെ​ള്ളം...

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി...

സി.​പി.​ഐ പ​ന്ത​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​കു​ന്നു

0
പ​ന്ത​ളം : സി.​പി.​ഐ പ​ന്ത​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തോ​ടെ പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത...

കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

0
കുവൈത്ത് സിറ്റി : കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അൽ വഫ്രയിലാണ്...