ആലപ്പുഴ: മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന്റെ പിന്തുണയില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചു.
ജോസഫ് വിഭാഗത്തിലെ ലിനി ജോസഫ്, ഏഥന് ജോസഫ് എന്നിവര്‍ മുന്നണി മാറി എല്‍.ഡി.എഫിന് അപ്രതീക്ഷിതമായി വോട്ടു ചെയ്യുകയായിരുന്നു. ഇതോടെ എല്‍.ഡി.എഫിലെ കേരള കോണ്‍ഗ്രസ്(എം) വിഭാഗം സ്ഥാനാര്‍ഥി മെര്ലിന് ജോസഫ് പ്രസിഡന്റ് പദവിയിലെത്തി. മുട്ടാര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുമാണുള്ളത്. ഇതില്‍ യു.ഡി.എഫിലെ രണ്ടുപേരാണ് കൂറുമാറിയത്.
ഏറെക്കാലമായി മുട്ടാര്‍ പഞ്ചായത്ത് യു.ഡി.എഫിന്റെ കൈയിലുള്ളതാണ്. ഇവിടെയാണ് നാടകീയ നീക്കത്തിനൊടുവില്‍ പി.ജെ.ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.