മു​ട്ടാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ല്‍ എ​ല്‍​.ഡി.​എ​ഫ് ഭ​ര​ണം

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: മു​ട്ടാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ.​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ല്‍ എ​ല്‍​.ഡി.​എ​ഫ് ഭ​ര​ണം​ പി​ടി​ച്ചു.

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ലി​നി ജോ​സ​ഫ്, ഏ​ഥ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ മു​ന്ന​ണി മാ​റി എ​ല്‍​.ഡി.​എ​ഫി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി വോ​ട്ടു ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ എ​ല്‍​.ഡി.​എ​ഫി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ്(എം) ​വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി മെ​ര്‍​ലി​ന്‍ ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തി. മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ യു​.ഡി.​എ​ഫിന് ഏ​ഴും എ​ല്‍​.ഡി.​എ​ഫി​ന് ആ​റും ബി​.ജെ.​പി​ക്ക് ര​ണ്ടും അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​തി​ല്‍ യു​.ഡി.​എ​ഫി​ലെ ര​ണ്ടു​പേ​രാ​ണ് കൂ​റു​മാ​റി​യ​ത്.

ഏറെക്കാലമായി മുട്ടാര്‍ പഞ്ചായത്ത് യു.ഡി.എഫിന്‍റെ കൈയിലുള്ളതാണ്. ഇവിടെയാണ് നാടകീയ നീക്കത്തിനൊടുവില്‍ പി.ജെ.ജോസഫ് വിഭാഗത്തിലെ രണ്ട് അംഗങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...