മുട്ടാർ റസിഡൻസ് അസോസിയേഷൻ 2025 വർഷത്തെ ഓണാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ റസിഡൻസ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് അസോസിയേഷൻ ഭാരവാഹികൾ പതാക ഉയർത്തി. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അത്തപ്പൂക്കളം ഒരുക്കുകയും വിവിധ കലാകായിക മത്സര പരിപാടികളും ഉച്ചയ്ക്ക് വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു. അസോസിയേഷൻ പ്രസിഡൻറ് ഇ എസ് നുജുമുദ്ദീന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷ പരിപാടികൾ സെക്രട്ടറി വൈ റഹിം റാവുത്തർ സ്വാഗതം ആശംസിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് നുഅ്‌മാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പന്തളം പോലീസ് സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷ്, പന്തളം പോലീസ് സബ് ഇൻസ്പെക്ടർ അനീഷ് തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ കൗൺസിലർമാരായ രത്നമണി സുരേന്ദ്രൻ, ശ്രീദേവി കെ വി തുടങ്ങിയവർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളായ 2025 ൽ പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പത്തനംതിട്ട ഡി വൈ എസ് പി – എസ് നുഅ്‌മാൻ, പ്രശസ്ത സേവനത്തിന് 2025 വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പന്തളം സർക്കിൾ ഇൻസ്പെക്ടർ റ്റി ഡി പ്രജീഷ്, 60 വർഷത്തിൽ പരം പന്തളം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ മാനേജരായി സേവനം അനുഷ്ഠിച്ചു വിരമിച്ച പന്തളത്തുകാരുടെ തമ്പിച്ചായൻ (പി എ ഫിലിപ്പ് ), സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കിയ നെൽസ മറിയം സജി, എസ് എസ് എൽ സി മുതൽ ഉയർന്ന പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, ഓണാഘോഷ മത്സര പരിപാടികളിൽ വിജയിച്ച വ്യക്തികളെയും, മെമെന്റോയും ട്രോഫിയും നൽകി ആദരിച്ചു.

മാധ്യമപ്രവർത്തകരായ അനീഷ് മനോരമ, ഷാനവാസ് ഖാൻ മാധ്യമം, മധു മംഗളം, അസോസിയേഷൻ ട്രഷറർ തോമസ് കുഞ്ഞുകുട്ടി, അൻവർഷ എഫ്,
ഡോ. സാബുജി വർഗീസ്, പ്രൊഫ. അബ്ദുറഹ്മാൻ, സുനി സാമുവൽകുട്ടി, കെ ജി ജനാർദ്ദനൻ, മധു കുമാർ ബി നായർ, കെ ലത്തീഫ്, ഇ ഷെരീഫ്, എം ഡി ജോസ്, നജീർ, ഹസീന റഹ്മത്ത്, ജെസ്സി സാമുവൽ കുട്ടി, സജ്ന സക്കീർ, ലിസി രാജു, പി എ ഷുക്കൂർ, ഷീന ഷാലു, ജയബോയ് ജോർജ്, ലില്ലി കുട്ടി, ജീജഭായ് തുടങ്ങിയവർ ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും അസോസിയേഷൻ ജോയിൻറ് സെക്രട്ടറി നിസാ ഷാജി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...