കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമെന്ന് വയനാട് പരിസ്ഥിതി സംരക്ഷണ സമിതി. പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തത് ഹൈകോടതിയുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്നാണ്. അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോള്‍ ഡി.വൈ.എസ്.പി. ബെന്നി മാറ്റിയത് പ്രതികളെ സഹായിക്കാനാണെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു.
ഹൈക്കോടതി നിയന്ത്രണത്തിൽ സി.ബി.ഐ യോ വിജിലന്‍സോ കേസ്സ് അന്വേഷിച്ചാല്‍ മാത്രമെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു വരികയും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യൂ. അനേകായിരം കൊടിയുടെ പൊതുമുതല്‍ കൊള്ള ചെയ്യാന്‍ വേണ്ടി നടത്തിയ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയുടെ നേരെ സര്‍ക്കാര്‍ കാണിക്കുന്ന നിലപാടും അലംഭാവവും അപലപനീയമാണെന്ന് സമിതിയോഗം അഭിപ്രായപ്പെട്ടു.
കേസ്സ് റജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യത്തിനര്‍ഹതയുണ്ട്. അതിനാൽ അന്വേഷണച്ചുമതലയുള്ള ബത്തേരി ഡി.വൈ.എസ്സ് .പി യെ തിരൂരിലേക്ക് മാറ്റിയതും പുതിയ ആള്‍ക്ക് ചുമതല നല്‍കാതിരുന്നതും ബോധപൂര്‍വമാണ്. പൊതുമുതല്‍ നശിപ്പിക്കല്‍, മോഷണം തുടങ്ങിയ വകുപ്പുകള്‍ പതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ ഇതുവരെ ആരെയെങ്കിലും അറസ്റ്റ് ചെയ്യുകയോ സസ്പന്റ് ചെയ്യുകയാ ചെയ്തിട്ടില്ല.