കൊച്ചി: മുട്ടിൽ മരംമുറി കേസിൽ സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശം. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെ കോടതി വിമർശിച്ചത്.
പ്രതികൾക്കെതിരെ നിസ്സാര കേസ് എടുത്തത് എന്തിനെന്നും ഐ.പി.സി. വകുപ്പുകൾ എന്തുകൊണ്ട് ചുമത്തിയില്ലെന്നും സർക്കാരിനോട് കോടതി ചോദിച്ചു. മോഷണക്കുറ്റം ചുമത്തിയ 68 കേസുകളിൽ പ്രതികളെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ആരാഞ്ഞു. നേരത്തേയും മരംമുറി കേസിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.